Friday, January 19, 2018

പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ശതാബ്ദിയാഘോഷ സമാപന സമ്മേളനം..

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ ശതാബ്ദിയാഘോഷ സമാപന സമ്മേളനം ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മാത്യു റ്റി. തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീ.പി.സി.ജോർജ്ജ് എം.ൽ.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊവിൻഷ്യാൾ റവ.ഫാ.സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സി.എം.ഐ. മുഖ്യ പ്രഭാഷണം നടത്തി. ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഫാ.ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., എൽ.പി. സ്കൂൾ മാനേജർ ഫാ. മാത്യു ചീരാംകുഴി സി.എം.ഐ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പ്രേംജി ആർ., പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷൈനി സന്തോഷ്, പ്രിൻസിപ്പൽ ശ്രീ. എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ഫിലിപ്പ്, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രെസ് സി. ഗ്രേസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ആനിയമ്മ സണ്ണി, ശ്രീമതി. സിന്ധു ഷാജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ.എസ്. അബ്ദുൾ റസാഖ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, ശ്രീമതി. നിർമ്മല മോഹനൻ, പി.റ്റി.എ. പ്രസിഡന്റുമാരായ ശ്രീ. ഡെന്നി പുല്ലാട്ട്, ശ്രീ. ജെയ്സൺ അരീപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു..

Wednesday, January 17, 2018

മധുരസ്മരണകളുമായി സെന്റ് ആന്റണീസിന്റെ തിരുമുറ്റത്ത് അവര്‍ ഒത്തുകൂടി..


      അറിവുപകര്‍ന്നുതന്ന ഗുരുഭൂതരെ ഏറെക്കാലത്തിനുശേഷം കാണുവാന്‍ സാധിച്ച ശിഷ്യഗണങ്ങളുടെ സ്നേഹാദരങ്ങളും വര്‍ഷങ്ങള്‍ക്കുശേഷം പഴയ ശിഷ്യഗണങ്ങളെ കണ്ട ഗുരുഭൂതരുടെ വാത്സല്യഭാവങ്ങളും ധന്യമാക്കിയ നിമിഷങ്ങളായിരുന്നു പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍നടന്ന പൂര്‍വ്വാധ്യാപക-വിദ്യാര്‍ഥി സമ്മേളനം. തങ്ങളുടെ പൂര്‍വ്വ വിദ്യാലയത്തിന് രൂപഭാവങ്ങളില്‍വന്ന പുതിയ മാറ്റങ്ങളും പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ വന്നിരിക്കുന്ന സംസ്ഥാനതല മികവും ഏവരേയും സന്തോഷിപ്പിച്ചു. പഴയ ക്ലാസ് മുറികള്‍ കാണുവാന്‍ പള്ളിയോടു ചേര്‍ന്നുള്ള പഴയ സ്കൂള്‍കെട്ടിടത്തിലേക്ക് പോയവരും,പെണ്‍കുട്ടികള്‍ക്കുമാത്രമായുണ്ടായിരുന്ന സ്കൂള്‍ കെട്ടിടം (ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടം സ്ഥിതിചെയ്യുന്ന ഭാഗം) കാണാന്‍ സാധിക്കാത്തതില്‍ പരിഭവം പറഞ്ഞവരും നിരവധി. വരുമെന്ന് പറഞ്ഞിരുന്ന സഹപാഠികളില്‍ പലരും എത്തിയില്ലെങ്കിലും ഇത്രയും അധ്യാപകരേയും കൂട്ടുകാരെയും കാണാന്‍ സാധിച്ചതിലും പഠിച്ച സ്കൂളില്‍ വീണ്ടുമൊരിക്കല്‍കൂടി എത്തുവാന്‍ സാധിച്ചതിലുമുള്ള ആഹ്ലാദം ഇവര്‍ പങ്കുവച്ചു.
      സ്കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം, എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പാലാ രൂപത മുന്‍ വികാരി ജനറാള്‍ റവ. ഫാ. ഫിലിപ്പ് ഞരളക്കാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. അനുഗ്രഹപ്രഭാഷണം നടത്തി. എല്‍.പി. സ്കൂള്‍ മാനേജര്‍ ഫാ. മാത്യു ചീരാംകുഴി സി.എം.ഐ., മിനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ശ്രീ. കെ.എഫ്.കുര്യന്‍, പ്രിന്‍സിപ്പാള്‍ ശ്രീ. എ.ജെ. ജോസഫ്, ഹെഡ്മാസ്റ്റര്‍ ശ്രീ. വില്‍സണ്‍ ഫിലിപ്പ്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീ. അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ശ്രീമതി. നിര്‍മ്മല മോഹനന്‍, പി.റ്റി.എ, പ്രസിഡന്റുമാരായ ശ്രീ. ഡെന്നി പുല്ലാട്ട്, ശ്രീ. ജെയ്സണ്‍ അരീപ്ലാക്കല്‍, അധ്യാപകരായ ശ്രീ. ബൈജു ജേക്കബ്, ശ്രീമതി. ഷൈനി മാത്യു, പൂര്‍വ്വാധ്യാപക-വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. 
     സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന അധ്യാപകനായ ശ്രീ. എ.വി. ജോര്‍ജ്ജ്, മുതിര്‍ന്ന പൂര്‍വ്വവിദ്യാര്‍ഥി ശ്രീ. പാപ്പച്ചന്‍ കല്ലാറ്റ് എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. എല്‍.പി. സ്കൂളിലെ അദ്ധ്യാപകരും പൂര്‍വ്വാധ്യാപകരുംചേര്‍ന്ന് ജൂബിലി ഗാനം ആലപിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു..

Monday, November 13, 2017

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം 2017

ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ 
റിസല്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക.. 
(റിസല്‍ട്ടുകള്‍ പൂര്‍ണ്ണമായി പ്രസിദ്ധീകിച്ചിരിക്കുന്നു.)

School wise Point - Click Here


കലോത്സവ വിജയികള്‍ക്ക് ആശംസകളുമായി സിനിമാനടന്‍ ജയറാം എത്തുന്നു..
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍  സിനിമാ നടന്‍ ജയറാം പങ്കെടുക്കുന്നു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് വിശിഷ്ടാതിഥിയായി ജയറാം എത്തിച്ചേരുന്നത്. നവംബര്‍ 17, വെള്ളിയാഴ്ച്ച വൈകിട്ട്  6 മണിക്ക് സമ്മേളനം ആരംഭിക്കും.

Thursday, November 9, 2017

'കാഴ്ച' സമ്മാനിച്ച കാഴ്ച്ചപ്പാടുകള്‍..

   കേരള ചലച്ചിത്ര അക്കാദമിയും സീമാറ്റും വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്ന് കേരളത്തിലെ സ്കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ശില്‍പ്പശാലയായ 'കാഴ്ച'യില്‍ പങ്കെടുത്ത കോട്ടയം ജില്ലയിലെ ഏക അധ്യാപകന്‍ എന്ന അഭിമാനത്തോടെ പറയട്ടെ.. സിനിമയോടുള്ള എന്റെ കാഴ്ച്ചപ്പാടുകളെതന്നെ മാറ്റിക്കളഞ്ഞു ഈ 'കാഴ്ച'..
      പ്രശസ്ത സംവിധായകനും ചലച്ചിത്രഅക്കാദമി ചെയര്‍മാനുമായ ശ്രീ. കമല്‍, പിറവി, ദയ, വാസ്തുഹാര, ഒരു ചെറുപുഞ്ചിരി, ട്രെയിന്‍ ടു പാക്കിസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ദൃശ്യത്തിന്റെ വിവിധ തലങ്ങള്‍ ലോകത്തിനു സമ്മാനിച്ച പ്രശസ്ത ക്യാമറാമാന്‍ ശ്രീ. സണ്ണി ജോസഫ്, അഗ്നിസാക്ഷി, ദയ, ജനനി, മഴ, ഒരു ചെറുപുഞ്ചിരി, മേഘമല്‍ഹാര്‍, കൈയൊപ്പ്, വിലാപങ്ങള്‍പ്പുറം, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ എഡിറ്റിംഗ് രംഗത്തെ ശ്രദ്ധേയ സ്ത്രീ സാന്നിധ്യമായി മാറിയ ശ്രീമതി. ബീനാ പോള്‍, സീനിയര്‍ ജേര്‍ണലിസ്റ്റും സിനിമാ നിരൂപകനും ചലച്ചിത്ര പ്രവര്‍ത്തകനും പ്രേജിയുടെ മകനുമായ ശ്രീ. നീലന്‍, എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും മലയാളത്തിലെ ആദ്യ സിനിമാ ചരിത്ര ഗ്രന്ഥകര്‍ത്താവും സംവിധായകനുമായ ശ്രീ. വിജയകൃഷ്ണന്‍, അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡു ജേതാക്കളും എഴുത്തുകാരും നിരൂപകരും മാധ്യമ പ്രവര്‍ത്തകരുമായ ഡോ.സി.എസ്. വെങ്കിടേശ്വരന്‍, ഡോ. ആര്‍.ചന്ദ്രശേഖര്‍, ഡോ. ജി.ആര്‍.സന്തോഷ് കുമാര്‍, ശ്രീ. ജി.പി. രാമചന്ദ്രന്‍, ശ്രീമതി. മീന റ്റി. പിള്ള, ശ്രീ. വി.കെ. ജോസഫ് തുടങ്ങിയവര്‍ പങ്കുവച്ച അനുഭവങ്ങളും പകര്‍ന്നുതന്ന പുതിയ അറിവുകളും ദര്‍ശനങ്ങളും ഏറെ വിലപ്പെട്ടതായിരുന്നു.
      പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. കെ.വി. മോഹന്‍കുമാര്‍ IAS-ന്റെ പ്രത്യേക താത്പ്പര്യത്തില്‍ നടന്ന ഈ ത്രിദിന ശില്‍പ്പശാല ഇത്ര ഹൃദ്യവും ഉപകാരപ്രദവുമായതില്‍ അദ്ദേഹത്തോടും സീമാറ്റ് ഡയറക്ടര്‍ ഡോ.എം.. ലാലിനോടും കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയോടും വിദ്യാരംഗം കലാ സാഹിത്യവേദി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി.അലി ഇക്ബാല്‍ സാറിനോടും ക്യാമ്പ് ഡയറക്ടര്‍ വി.എസ്. ബിന്ദു ടീച്ചറിനോടും ആദ്യംതന്നെ നന്ദി പറഞ്ഞുകൊള്ളട്ടെ.
      കാഴ്ചയില്‍നിന്നു ലഭിച്ച ചില അറിവുകള്‍ ചുവടെ പങ്കുവക്കുകയാണ്. മണിക്കൂറുകള്‍ നീളുന്ന ക്ലാസുകളില്‍ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ വിശേഷങ്ങള്‍ ഏതാനും വാചകങ്ങളിലൊതുക്കുന്നത് അസാധ്യമെങ്കിലും സിനിമയില്‍ താത്പ്പര്യമുള്ള അധ്യാപകര്‍ക്കും മറ്റു സുഹൃത്തുക്കള്‍ക്കും ഉപകാരപ്രദമാകുമെന്ന് കരുതി ആ സാഹസത്തിന് മുതിരുകയാണ്.

Wednesday, November 8, 2017

ജില്ലാ ശാസ്ത്രോത്സവം - റിസല്‍ട്ട്

ഈരാറ്റുപേട്ടയില്‍ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ റിസല്‍ട്ടുകള്‍ ലഭ്യമാകുന്ന ലിങ്ക് ചുവടെ ചേര്‍ത്തിരിക്കുന്നു..


www.schoolsasthrolsavam.in

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മുടെ ജില്ല തിരഞ്ഞെടുക്കാന്‍ Select District ബട്ടണ്‍ കാണാം. അവിടെനിന്ന് കോട്ടയം തിരഞ്ഞെടുത്ത് submit ചെയ്യുക. അപ്പോള്‍ കോട്ടയം ജില്ലാ ശാസ്ത്രോത്സവ റിസല്‍ട്ടുള്ള പേജിലേക്ക് എത്തും. അവിടെ Select Fair-ല്‍ ഏത് മേളയുടെ റിസല്‍ട്ടാണ് വേണ്ടതെന്ന് നല്‍കുക. തുടര്‍ന്ന് താഴെ LP, UP, HS, HSS തിരിച്ചുള്ള റിസല്‍ട്ട് അതാത് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭ്യമാകും.

Thursday, October 26, 2017

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം റിസല്‍ട്ട്

SMV HSS പൂഞ്ഞാര്‍  , ഗവ. എല്‍.പി.എസ്. പൂഞ്ഞാര്‍, MG HSS ഈരാറ്റുപേട്ട എന്നീ സ്കൂളുകളില്‍ നടക്കുന്ന   ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ പൂര്‍ണ്ണമായ റിസല്‍ട്ടുകള്‍ ചുവടെ നല്‍കിയിരിക്കുന്നു..

Work Experience Fair - Item wise Result

Work Experience Fair - School wise Result

Social Science Fair - Item wise Result

Social Science Fair - School wise Result

Maths Fair - Item wise Result

Maths Fair - School wise Result

IT Fair - Item wise Result

IT Fair - School wise Result


Science Fair - Item wise Result

Science Fair - School wise Result

Sunday, May 14, 2017

Higher Secondary Result 2017 & School Code


ഇന്ന് (മെയ് 15) പ്രസിദ്ധീകരിക്കുന്ന  ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം  ലഭ്യമായ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. കൂടാതെ പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലെ സ്കൂളുകളുടെ കോഡ് നമ്പരുകളും ചേര്‍ത്തിരിക്കുന്നു. ഉച്ചകഴിഞ്ഞ് 2-നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം റിസല്‍ട്ടുകള്‍ ലഭ്യമാകും.പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലെ സ്കൂളുകളുടെ കോഡ് നമ്പരുകള്‍  ചുവടെ ചേര്‍ക്കുന്നു..

St Antony's HSS Poonjar (05087)

SMV HSS Poonjar (05040) 

St Mary's HSS Teekoy (05044) 

St George HSS Aruvithura (05086) 

MG HSS Erattupetta (05031) 

Govt. HSS Erattupetta (05001) 

AM HSS Kalaketty (05084)

St Antony's HSS Plasanal (05041) 

CMS HSS Melukavu (05045) 

St Mary's HSS Bharananganam (05043)

St Thomas HSS Pala (05054) 

St Marys HSS Pala (05081) 

Govt HSS Pala (05006)

St Dominics HSS Kanjirappally (05062) 

JJ Murphy Memorial HSS Yendayar (05046)

Friday, May 5, 2017

പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് SSLC പരീക്ഷയില്‍ 100% വിജയം..


ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നൂറുശതമാനം വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 145 കുട്ടികളും വിജയിച്ചു. അലീന ട്രീസാ പയസ് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയപ്പോള്‍ 9 കുട്ടികള്‍ക്ക് ഒരു വിഷയത്തിനു മാത്രമാണ് A+ നഷ്ടമായത്. 12 കുട്ടികള്‍ 8 A+ നേടി. മറ്റുകുട്ടികളും മികച്ച വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
Full A+ : അലീന ട്രീസാ പയസ്
9 A+ കരസ്ഥമാക്കിയവര്‍ : അലീന ജേക്കബ്, ജിസ്മോള്‍ ഫ്രാന്‍സീസ്, ജോസ്മി ജോര്‍ജ്ജ്, ലക്ഷ്മി ഷാജു, റോസ്മി അഗസ്ററിന്‍, അഭിരാമി ഇ.എം., ചിത്ര ശ്യാം, അജയ് മാത്യു, അശ്വിന്‍ ജേക്കബ്.
8 A+ കരസ്ഥമാക്കിയവര്‍ : അമൃത പി. സാബു, ദിവ്യ ശശീന്ദ്രന്‍, മിന്നു വര്‍ഗ്ഗീസ്, ആല്‍ബിന്‍ തോമസ്, അമല ജോസഫ്, അരുണിമ ജേക്കബ്, അര്യ ശശീന്ദ്രന്‍, സാന്ദ്ര ഷാജി, സ്വാതികൃഷ്ണ പി.ബി., ഫാസില്‍ കെ. അജീബ്, ജംഷീദ് എം.പി., ജോയല്‍ ജെയിംസ്.

ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം വിശദമായി ലഭിക്കുന്ന ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. Click Here - (Individual Result, Schoolwise Result, Detailed Result Analyser) സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. 


SSLC Result 2017


ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം ലഭിക്കുന്ന ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

Individual Result  -  Schoolwise Result - Detailed Result Analyser

സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

St Antony's HSS Poonjar (32014)

SMV HSS Poonjar (32013)

MG HSS Erattupetta (32003) 

St Mary's HSS Teekoy (32015) 

LF HS Chemmalamattom (32005) 

JJMM HSS Yendayar (32011) 

St Antony's HSS Plasanal (31075) 

St George HSS Aruvithura (32001) 

St Pauls Valiyakumaramangalam (32019) 

St George's HS Koottickal (32012)

St Augustin's HS Peringulam (32022)  

Gov. VHSS Thidanadu (32057) 

St Mariya Goretti HS Chennad (32002)

AM HSS Kalaketty (32004) 

St Antony's HS Vellikulam (32018) 

MGPNSS HS Thalanad (32016) 

Govt HS Adukkom (32017)  

Govt. HSS Erattupetta (32008)

പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് SSLC പരീക്ഷയില്‍ 100% വിജയം..

ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നൂറുശതമാനം വിജയം കൈവരിച്ചുപരീക്ഷ എഴുതിയ 145 കുട്ടികളും വിജയിച്ചുഅലീന ട്രീസാ പയസ് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയപ്പോള്‍ കുട്ടികള്‍ക്ക് ഒരു വിഷയത്തിനു മാത്രമാണ് A+നഷ്ടമായത്. 12 കുട്ടികള്‍ 8 A+ നേടിമറ്റുകുട്ടികളും മികച്ച വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
Full A+ : അലീന ട്രീസാ പയസ്
9 A+ കരസ്ഥമാക്കിയവര്‍ അലീന ജേക്കബ്ജിസ്മോള്‍ ഫ്രാന്‍സീസ്ജോസ്മി ജോര്‍ജ്ജ്ലക്ഷ്മി ഷാജു,റോസ്മി അഗസ്ററിന്‍അഭിരാമി ഇ.എം., ചിത്ര ശ്യാംഅജയ് മാത്യുഅശ്വിന്‍ ജേക്കബ്.
8 A+ കരസ്ഥമാക്കിയവര്‍ അമൃത പിസാബുദിവ്യ ശശീന്ദ്രന്‍മിന്നു വര്‍ഗ്ഗീസ്ആല്‍ബിന്‍ തോമസ്,അമല ജോസഫ്അരുണിമ ജേക്കബ്അര്യ ശശീന്ദ്രന്‍സാന്ദ്ര ഷാജിസ്വാതികൃഷ്ണ പി.ബി., ഫാസില്‍ കെഅജീബ്ജംഷീദ് എം.പി., ജോയല്‍ ജെയിംസ്.


Tuesday, March 28, 2017

30/3/2017, വ്യാഴാഴ്ച്ചത്തെ പുതുക്കിയ പരീക്ഷാ ക്രമം


SSLC പരീക്ഷ നടക്കുന്ന സ്കൂളുകളിലെ 1 മുതല്‍ 9 വരെ ക്ലാസുകളില്‍, 30/3/2017, വ്യാഴാഴ്ച്ചത്തെ പുതുക്കിയ പരീക്ഷാ ക്രമം ചുവടെ ചേര്‍ക്കുന്നു :

SSLC പരീക്ഷ കാരണം 30-ല്‍ നിന്ന് 31-ലേക്ക് മാറ്റിവച്ച പരീക്ഷകള്‍ , അന്നേദിവസം വാഹന പണിമുടക്കായതിനാല്‍ 30-ന് തന്നെ നടത്തുവാന്‍ തീരുമാനിച്ചു. മാര്‍ച്ച് 30, വ്യാഴാഴ്ച്ച, രാവിലെ 9 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. 

ചുരുക്കത്തില്‍ പഴയ ടൈം ടേബിള്‍പ്രകാരം, 30-ന് രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കേണ്ട എല്ലാ പരീക്ഷകളും അന്നു രാവിലെ 9 മണിക്ക് ആരംഭിക്കും. ഉച്ചകഴിഞ്ഞ് SSLC പരീക്ഷ ആയതിനാല്‍ ഈ പരീക്ഷകള്‍ ഉച്ചക്ക് 12 മണിക്കുമുന്‍പ് പൂര്‍ത്തിയാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പില്‍ പറയുന്നു.

Monday, December 26, 2016

കോട്ടയം റവന്യു ജില്ലാ കലോത്സവം 2016-17


കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്കൂളുകളിലായി ജനുവരി 3 മുതല്‍ 6 വരെ നടക്കുന്ന കോട്ടയം റവന്യു ജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് ചുവടെ ചേര്‍ക്കുന്നു. 

Monday, December 5, 2016

വിദ്യാരംഗം കലാസാഹിത്യവേദി ശില്‍പ്പശാല ഡിസംബര്‍ 7-ലേക്ക് മാറ്റിവച്ചു ..


        ഡിസംബര്‍ ചൊവ്വാഴ്ച്ച ഈരാറ്റുപേട്ട MG HSS- ല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഏകദിന ശില്‍പ്പശാല, ഡിസംബര്‍ 7-ലേക്ക് മാറ്റിവച്ചു. UP, HS വിഭാഗങ്ങള്‍ക്കായുള്ള ഈ പരിശീലന പരിപാടിയില്‍ ഓരോ ഇനങ്ങളിലും ഒരു സ്കൂളില്‍നിന്ന് ഓരോ കുട്ടിക്കുവീതം പങ്കെടുക്കാവുന്നതാണ്.
UP വിഭാഗം
കഥ
കവിത
ചിത്രരചന (ജലച്ഛായം)
നാടന്‍പാട്ട്
കാവ്യാലാപനം
അഭിനയം
HS വിഭാഗം
മുകളില്‍പ്പറഞ്ഞിരിക്കുന്ന ഇനങ്ങള്‍ കൂടാതെ നാടക രചന, പുസ്തക ചര്‍ച്ച എന്നിവയും HS വിഭാഗത്തിന് ഉണ്ടായിരിക്കും.
പങ്കെടുക്കുന്ന കുട്ടികള്‍ 9.30-നു മുന്‍പായി ഈരാറ്റുപേട്ട MG HSS- ല്‍ എത്തിച്ചരേണ്ടതാണ്.

Wednesday, November 30, 2016

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം 'കൂട്ട് 2016'-ന് ആവേശോജ്ജ്വല സമാപ്തി..        സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നടന്ന ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം അവസാനിച്ചു. സ്കൂളിലെ ചാവറ ഹാളില്‍നടന്ന സമാപന സമ്മേനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര്‍. ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോഷ്നി ടോമി, ജനറല്‍ കണ്‍വീനര്‍ എ.ജെ. ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക് കെ.എസ്., ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മാത്യു കെ. ജോസഫ്, റിസഷ്പന്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി  ഓവറോള്‍ ട്രോഫികള്‍ കരസ്ഥമാക്കിയ സ്കൂളുകളുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.
  എല്‍.പി. വിഭാഗം ഫസ്റ്റ് - സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ അരുവിത്തുറ, സെക്കന്‍ഡ് - സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ മണിയംകുന്ന്, എല്‍.എഫ്.എച്ച്.എസ്. ചെമ്മലമറ്റം, തേര്‍ഡ് - സെന്റ് മേരീസ് എല്‍.പി.സ്കൂള്‍ തീക്കോയി
 യു.പി. വിഭാഗം ഫസ്റ്റ് - സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ പൂഞ്ഞാര്‍, സെക്കന്‍ഡ് - എം.ജി. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, തേര്‍ഡ് - സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ മണിയംകുന്ന്.
ഹൈസ്കൂള്‍ വിഭാഗം ഫസ്റ്റ് - എല്‍.എഫ്.എച്ച്.എസ്. ചെമ്മലമറ്റം, സെക്കന്‍ഡ് - എം.ജി. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, തേര്‍ഡ് - സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍
ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫസ്റ്റ് - എം.ജി. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, സെക്കന്‍ഡ് - എ.എം.എച്ച്.എസ്.എസ്. കാളകെട്ടി, തേര്‍ഡ് - സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍.

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ റിസല്‍ട്ട് ചുവടെ ചേര്‍ക്കുന്നു..
Tuesday, November 29, 2016

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു..


പൂഞ്ഞാര്‍ : ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. ജനറല്‍ കണ്‍വീനര്‍ എ.ജെ. ജോസഫ് പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂളിലെ ചാവറ ഹാളില്‍നടന്ന സമ്മേനത്തില്‍ പി.സി.ജോര്‍ജ്ജ് എം.എല്‍.. മേള ഉദ്ഘാടനം ചെയ്തു. സി.എം.. കോട്ടയം പ്രൊവിന്‍ഷ്യല്‍ ഡോ. ജോര്‍ജ്ജ് ഇടയാടിയില്‍ CMI അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം സി.എം.., പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ. രാജേഷ്, പെണ്ണമ്മ തോമസ്, ജനറല്‍ കണ്‍വീനര്‍ എ.ജെ. ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക് കെ.എസ്., ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനിയമ്മ സണ്ണി, സിന്ധു ഷാജി, വാര്‍ഡ് മെമ്പര്‍ നിര്‍മ്മല മോഹനന്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്, റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ് ചെറുവള്ളില്‍, പി.റ്റി.. പ്രസിഡന്റ് വി.എസ്. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, November 26, 2016

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം 'കൂട്ട് 2016' -ന് നവംബര്‍ 29-ന് തിരി തെളിയും..


                   പൂഞ്ഞാര്‍ : ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 29, 30, ഡിസംബര്‍ 1 തീയതികളില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സെന്റ് ആന്റണീസ് എല്‍.പി. സ്കൂളിലുമായി നടക്കും. 'കൂട്ട് 2016' എന്നു പേരിട്ടിരിക്കുന്ന ഈ മേളയിലെ രചനാ മത്സരങ്ങള്‍ ഇന്ന് (നവംബര്‍ 26, ശനിയാഴ്ച്ച) നടന്നു. ആറു സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളില്‍ ഉപജില്ലയിലെ 65 സ്കൂളുകളില്‍നിന്നായി 1750 കുട്ടികള്‍ പങ്കെടുക്കും.
          നവംബര്‍ 29 ചൊവ്വാഴ്ച്ച, രാവിലെ 9.30-ന്, സ്കൂളിലെ ചാവറ ഹാളില്‍നടക്കുന്ന സമ്മേനത്തില്‍ പി.സി.ജോര്‍ജ്ജ് എം.എല്‍.. മേള ഉദ്ഘാടനം ചെയ്യും. സി.എം.. കോട്ടയം പ്രൊവിന്‍ഷ്യല്‍ ഡോ. ജോര്‍ജ്ജ് ഇടയാടിയില്‍ CMI അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം സി.എം.., ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മിനി എസ്., പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ലിസി സെബാസ്റ്റ്യന്‍, പെണ്ണമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനിയമ്മ സണ്ണി, സിന്ധു ഷാജി, വാര്‍ഡ് മെമ്പര്‍മാരായ നിര്‍മ്മല മോഹന്‍, അനില്‍കുമാര്‍ എം.കെ., ജനറല്‍ കണ്‍വീനര്‍ എ.ജെ. ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക് കെ.എസ്., ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്, പി.റ്റി.. പ്രസിഡന്റ് വി.എസ്. ശശിധരന്‍ എന്നിവര്‍ പ്രസംഗിക്കും.
          ഡിസംബര്‍ 1, വ്യാഴാഴ്ച്ച വൈകിട്ട് 4.30-ന് ചാവറ ഹാളില്‍നടക്കുന്ന സമാപന സമ്മേനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര്‍. ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി CMI അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം CMI അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. സ്നേഹാധനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോഷ്നി ടോമി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു സുരേന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ എ.ജെ. ജോസഫ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മാത്യു കെ. ജോസഫ്, റിസഷ്പന്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ്, അധ്യാപക പ്രതിനിധി ദേവസ്യ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.