Thursday, April 28, 2011

SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ പ്രദേശത്തെ സ്കൂളുകള്‍ക്ക് മികച്ച വിജയം..

പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് നൂറുശതമാനം വിജയം
       ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ , പ്രദേശത്തെ ഏറ്റവും മികച്ച വിജയം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 188 കുട്ടികളും തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. അനീഷ് വി.ജി. എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് സ്വന്തമാക്കി. 
     തുടര്‍ച്ചയായ രണ്ടാം വര്‍ഷവും , കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയില്‍  ഏറ്റവം കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂള്‍ എന്ന ബഹുമതിയും സെന്റ് ആന്റണീസ് സ്വന്തമാക്കി (188/188).
      സെന്റ് മരിയാ ഗൊരേത്തി ഹൈസ്കൂള്‍ ചേന്നാട് (67/67) , സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ പെരിങ്ങുളം (56/56) എന്നീ സ്കൂളുകളും നൂറുശതമാനം വിജയം നേടി.

പ്രദേശത്തെ സ്കൂളുകളുടെ വിജയശതമാനം ചുവടെ ചേര്‍ക്കുന്നു.
St Antonys HSS Poonjar - 100% 

St Augustines HS Peringulam - 100%
St Maria Goretti's HS Chennadu - 100%

MG HSS Erattuprtta - 99%
St Mary's HSS Teekoy - 99% 
SMV HSS Poonjar - 98%
Govt. HSS Erattupetta - 88%
St George HSS Aruvithura - 86%
 

വിശദമായ SSLC റിസല്‍ട്ട് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

3 comments:

  1. Congrats to
    St.Antony's HSS Poonjar
    on your great victory
    in SSLC 2011

    ReplyDelete
  2. അടിച്ചുപൊളിച്ചല്ലോ... എല്ലാ പഹയന്‍മാര്‍ക്കും മാഷുമാര്‍ക്കും പൂഞ്ഞാറന്റെ അഭിനന്ദനങ്ങള്‍.....................

    ReplyDelete
  3. ഈ മഹത്തായ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അദ്ധ്യാപകരെയും കഠിനാധ്വാനം ചെയ്ത കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു.
    ഏറ്റവും കുറഞ്ഞ ഗ്രേഡ് വാങ്ങിയ കുട്ടികളും അവര്‍ക്കു പരിശീലനം നല്‍കിയ അദ്ധ്യാപകരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം , തോല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന ഇവരുടെ വിജയത്താലാണ് സ്കൂള്‍ നൂറു ശതമാനം വിജയം നേടിയത്.
    ഏവര്‍ക്കും അഭിനന്ദനങ്ങള്‍..

    ReplyDelete