Monday, August 8, 2011

യുദ്ധഭീകരത കണ്ടും കേട്ടും അവര്‍ ഹിരോഷിമാ ദിനം ആചരിച്ചു...

     പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്ത്വത്തില്‍ ഹിരോഷിമാ ദിനാചരണം നടന്നു. റിട്ട. ഹവില്‍ദാര്‍ കെ. എന്‍. സോമനാഥന്‍ നായര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ-ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ യുദ്ധത്തിന്റെ ഭീകരത കുട്ടികള്‍ കേട്ടു മനസിലാക്കി.
      ഹിരോഷിമായിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ ഡോക്കുമെന്ററി ഫിലിമിന്റെ പ്രദര്‍ശനവും നടന്നു. യുദ്ധത്തിന് ഇരയാകുന്ന സാധാരണ മനുഷ്യരുടെ ദയനീയ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ , ഇനിയൊരു യുദ്ധമുണ്ടാകരുതേ.. എന്ന പ്രാര്‍ഥന കുട്ടികളില്‍നിന്ന് ഉയര്‍ന്നു.
     വാര്‍ഡുമെമ്പറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടൗണ്‍ വാര്‍ഡ് മെമ്പര്‍ റോജി മുതിരേന്തിക്കല്‍ , പ്രിന്‍സിപ്പാള്‍ എ.ജെ. ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു
       സ്കിറ്റ് , അനുസ്മരണ ഗാനം , പ്രസംഗങ്ങള്‍ , കഥാകഥനം , യുദ്ധ വിരുദ്ധ പ്രതിജ്ഞ , പോസ്റ്റര്‍ മത്സരം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

No comments:

Post a Comment