Tuesday, April 17, 2012

അത്ഭുതക്കാഴ്ച്ചകളുമായി സാന്തോം മിഷന്‍ ഫെസ്റ്റ് ..

            സെന്റ് തോമസ് മിഷനറി സൊസൈറ്റി (MST) ഒരുക്കുന്ന സാന്തോം മിഷന്‍ ഫെസ്റ്റ് (Mission Exhibition) 20/04/2011 , വെള്ളിയാഴ്ച്ച സമാപിക്കും. ഭരണങ്ങാനം മേലമ്പാറ ദീപ്തി മൗണ്ടില്‍ നടക്കുന്ന ഈ പ്രദര്‍ശനം കാണുവാന്‍ ഓരോ ദിവസവും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
            

            മിഷനറിമാര്‍ എപ്രകാരമാണ് വിവിധ സാഹചര്യങ്ങളില്‍ സുവിശേഷമറിയിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം 20 മനോഹ ദൃശ്യാവിഷ്ക്കാരങ്ങളിലൂടെ കാണിച്ചുതരുന്നു. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളുടെ തനിയാവിഷ്ക്കരണം അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചതന്നെയാണ്. ഗ്രാമീണജീവിതത്തിന്റെ എല്ലാ വശങ്ങളും - വീടുകള്‍ , വസ്ത്രധാരണ രീതികള്‍ , വളര്‍ത്തു മൃഗങ്ങള്‍ , ജോലികള്‍ , ആഹാര രീതികള്‍ .. എല്ലാം അതേപടി പുനരാവിഷ്ക്കരിച്ചിരിക്കുന്നു.
          
           മിഷനറിമാരോടൊപ്പമുള്ള ട്രെയിന്‍യാത്ര -മിഷന്‍ എക്സ്പ്രസ് - പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളുടെ വേഷവിധാനവും കരകൗശല വസ്തുക്കളും കാണുവാനുള്ള അവസരവും ഇവിടെയുണ്ട്. താത്പ്പര്യമുള്ളവര്‍ക്ക് ഉത്തരേന്ത്യന്‍ പലഹാരങ്ങള്‍ ചൂടോടെ രുചിച്ചു നോക്കാം. ലൈറ്റ് & സൗണ്ട് ഷോയും വൈകുന്നേരങ്ങളിലെ കലാ സന്ധ്യയും സാന്തോം ഫെസ്റ്റിന്റെ മറ്റുചില സവിശേഷതകളാണ്.

ഫെസ്റ്റിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും.. CLICK HERE..

1 comment:

  1. Thank You for posting the news and Photos of santhome Mission fest. Good photos. Wish you all the best

    ReplyDelete