Saturday, August 11, 2012

അന്റോണിയന്‍ ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി..

             പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂഞ്ഞാര്‍ ബ്ലോഗ് ടീം അംഗങ്ങളുടെ  കൂട്ടായ്മയായ അന്റോണിയന്‍ ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വ്യക്തിത്വ വികസനം , സാമൂഹ്യ സേവനം , പരിസ്ഥിതി സംരക്ഷണം എന്നീ ത്രിവിധ ലക്ഷ്യങ്ങളുമായി മുന്നേറുന്ന അന്റോണിയന്‍ ക്ലബില്‍ , ഏഴു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ അറുപത് കുട്ടികള്‍ക്കാണ് അംഗത്വം ലഭിക്കുക. 
            ഏഴാം ക്ലാസില്‍ ക്ലബിലെ അംഗമായാല്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളിലായി മുപ്പതോളം ട്രെയിനിംഗ് പ്രോഗ്രാമിലൂടെ ഇവര്‍ കടന്നു പോകുന്നു. ഇപ്രകാരം വീടിനും നാടിനും ഉപകാരികളായ , നന്മ നിറഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനുള്ള പരിശ്രമമാണ് അന്റോണിയന്‍ ക്ലബിലൂടെ നടക്കുന്നത്. ഈ ക്ലബിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് 'പൂഞ്ഞാര്‍ ബ്ലോഗ്'.  
  ക്ലബിന്റെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങളുടെചിത്രങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത് . 


No comments:

Post a Comment