Tuesday, April 1, 2014

പി.ഡി. ബേബി സാറിന് യാത്രാമംഗളങ്ങള്‍..



       പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചുവര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം  മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ പ്രഥമാധ്യാപകനായി സ്ഥാനമേല്‍ക്കുന്ന  പി.ഡി. ബേബി സാറിന് സെന്റ് ആന്റണീസ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകളും യാത്രാമംഗളങ്ങളും.
        മികച്ച അദ്ധ്യാപകനുള്ള 2010-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ച ബേബിസാര്‍ കഴിഞ്ഞ 25 വര്‍ഷമായി വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമാണ്. യു. പി. , ഹൈസ്കൂള്‍ ക്ലാസുകളിലെ സയന്‍സ് പുസ്തകങ്ങളുടെ രചനയില്‍ അദ്ദേഹവും പങ്കാളിയാണ്. സയന്‍സ് വിഷയത്തിലെ പ്രഗത്ഭനായ സംസ്ഥാനതല പരിശീലകന്‍ , പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണത്തിലും നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തി , ദിനപത്രങ്ങളില്‍ സയന്‍സ് കോളങ്ങളിലെ എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലും പി. ഡി. ബേബിസാര്‍ പ്രശസ്തനാണ്.

No comments:

Post a Comment