Thursday, June 5, 2014

പരിസ്ഥിതിക്കായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുരുന്നുകള്‍ കൈകോര്‍ത്തപ്പോള്‍..


പൂഞ്ഞാര്‍ : മരമഹോത്സവവും റാലിയും തെരുവു നാടകവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുരുന്നുകള്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂളില്‍നിന്നും മരത്തൈകളും പ്ലാക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗണിലേയ്ക്ക് കുട്ടികള്‍ ജാഥയായെത്തി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന വനമിത്ര പുരസ്ക്കാര ജേതാവ് ദേവസ്യാച്ചന്‍ പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. 
      ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന തെരുവു നാടകവും പരിസ്ഥിതി ഗാനവും കുട്ടികള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ ടോമി മാടപ്പള്ളി, ദേവസ്യാ ജോസഫ് , വിന്‍സന്റ് മാത്യു, വി.എസ്.ശശിധരന്‍  തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. 

   സ്കൂള്‍ അങ്കണത്തിലെ വൃക്ഷങ്ങളെ കുട്ടികള്‍ ആദരിച്ച മരമഹോത്സവവും വ്യത്യസ്തമാര്‍ന്ന അനുഭവമായി. സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഈ പരിപാടിയില്‍ ഓരോ ക്ലാസും ഓരോ മരങ്ങളെ തിരഞ്ഞെടുത്ത് അലങ്കരിക്കുകയും പേരുകള്‍ നല്‍കുകയും മരച്ചുവട്ടില്‍ ഒരുമിച്ചുകൂടി കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
ലോക പരിസ്ഥിതി ദിനത്തില്‍  പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ റാലിയോടനുബന്ധിച്ച് കുട്ടികള്‍ തെരുവു നാടകം അവതരിപ്പിച്ചപ്പോള്‍..

No comments:

Post a Comment