Wednesday, November 30, 2016

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം 'കൂട്ട് 2016'-ന് ആവേശോജ്ജ്വല സമാപ്തി..



        സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നടന്ന ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം അവസാനിച്ചു. സ്കൂളിലെ ചാവറ ഹാളില്‍നടന്ന സമാപന സമ്മേനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര്‍. ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോഷ്നി ടോമി, ജനറല്‍ കണ്‍വീനര്‍ എ.ജെ. ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക് കെ.എസ്., ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മാത്യു കെ. ജോസഫ്, റിസഷ്പന്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി  ഓവറോള്‍ ട്രോഫികള്‍ കരസ്ഥമാക്കിയ സ്കൂളുകളുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.
  എല്‍.പി. വിഭാഗം ഫസ്റ്റ് - സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ അരുവിത്തുറ, സെക്കന്‍ഡ് - സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ മണിയംകുന്ന്, എല്‍.എഫ്.എച്ച്.എസ്. ചെമ്മലമറ്റം, തേര്‍ഡ് - സെന്റ് മേരീസ് എല്‍.പി.സ്കൂള്‍ തീക്കോയി
 യു.പി. വിഭാഗം ഫസ്റ്റ് - സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ പൂഞ്ഞാര്‍, സെക്കന്‍ഡ് - എം.ജി. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, തേര്‍ഡ് - സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ മണിയംകുന്ന്.
ഹൈസ്കൂള്‍ വിഭാഗം ഫസ്റ്റ് - എല്‍.എഫ്.എച്ച്.എസ്. ചെമ്മലമറ്റം, സെക്കന്‍ഡ് - എം.ജി. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, തേര്‍ഡ് - സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍
ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫസ്റ്റ് - എം.ജി. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, സെക്കന്‍ഡ് - എ.എം.എച്ച്.എസ്.എസ്. കാളകെട്ടി, തേര്‍ഡ് - സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍.

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ റിസല്‍ട്ട് ചുവടെ ചേര്‍ക്കുന്നു..




No comments:

Post a Comment